Crime

കുടക്കച്ചിറയിൽ ഗർഭിണിയായ ആടിനെ കൊന്ന സംഭവം:ഇതിനു മുമ്പും ആട് മോഷണം പോയിട്ടുണ്ടെന്ന് വീട്ടമ്മ

പാലാ :കുടക്കച്ചിറ : ഗര്‍ഭിണിയായ ആടിനെ വെട്ടിക്കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുടക്കച്ചിറ വരകപ്പള്ളില്‍ സരോജിനിയുടെ ആടിനെയാണ് അയല്‍വാസിയായ കിഴക്കേച്ചേനാല്‍ വീട്ടില്‍ സാജു ജോസഫ് മോഷ്ടിച്ചെടുത്ത് വെട്ടിക്കൊന്നത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരോജിനിയുടെ പരാതിയെതുടര്‍ന്ന് പാലാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

സരോജിനി എന്ന വൃദ്ധ ആടിനെ വളർത്തിയാണ് ഉപജീവനം നടത്തുന്നത്.ഇതിനു മുമ്പും രണ്ട് ആട് മോഷണം  പോയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.കേസ് കൊടുക്കുന്നതിനും  മറ്റുമായി  വനിതാ മെമ്പർ തങ്ങളെ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്നും സരോജിനി  എന്ന വീട്ടമ്മ കോട്ടയം മീഡിയയോട് പറഞ്ഞു.

ചിത്രം പ്രതീകാത്മകം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top