Kottayam

മറ്റാരുടെയും പറമ്പിലെ പുല്ല് കണ്ട് പ്രവർത്തിക്കുന്നതല്ല സിപിഐ യുടെ പാരമ്പര്യം:അഡ്വ :സണ്ണി ഡേവിഡ്

കോട്ടയം :പാലാ : മറ്റാരുടെ പറമ്പിലെ പുല്ലു കണ്ട് സംഘടനാ പ്രവർത്തനം നടത്തുന്ന പാരമ്പര്യമല്ല സിപിഐ പ്രസ്ഥാനത്തിനുള്ളതെന്ന് സിപിഐ പാലാ മണ്ഡലം സെക്രെട്ടറി അഡ്വ സണ്ണി ഡേവിഡ്.ഇടതുപക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും സിപിഐ  എന്നും വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും അഡ്വ :സണ്ണി ഡേവിഡ് അഭിപ്രായപ്പെട്ടു. ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വിദ്യാർത്ഥി  വിരുദ്ധ പ്രസ്താവന പോലും സിപി ഐ യും,വർഗ ബഹുജന സംഘടനകളും വിമര്ശനാത്മകമായാണ് കാണുന്നത്.  സി.പി.ഐ 24-പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇടനാട്,നെച്ചിപ്പുഴൂർ  ബ്രാഞ്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ: ശ്രീജ അജി ., മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ: N. സുരേന്ദ്രൻ M.T സജി., കെ.റ്റി സജി എന്നിവർ പ്രസംഗിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top