Kottayam

കരൂർ പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിയിൽ  അഴിമതി ആരോപിച്ച് സ്വതന്ത്ര അംഗം പ്രിൻസ് അഗസ്റ്റിൻ കുര്യത്ത് പഞ്ചായത്ത്  ആഫീസിൽ ധർണ്ണ യിരിക്കുന്നു

പാലാ :കരൂർ പഞ്ചായത്തിലെ ഇപ്പോഴത്തെ പ്രസിഡണ്ട് മഞ്ജു ബിജുവിന്റെ കാലാവധി അവസാനിക്കുവാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ കരൂർ പഞ്ചായത്തിൽ നാടകീയ സംഭവങ്ങൾ  അരങ്ങേറി ..ജല്‍ജീവന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് സമാഹരിച്ച തുക ചെലവഴിച്ചതിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കരൂർ വള്ളിച്ചിറ വെസ്റ്റ് വാർഡ് മെമ്പർ പ്രിൻസ് അഗസ്റ്റിൻ കുര്യത്ത്  ധര്‍ണാസമരം. കരൂര്‍ പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ  ഓഫീസിന് മുന്‍പിലാണ് പ്രിൻസ് ധർണ്ണ സമരം ഇപ്പോഴും നടത്തുന്നത്.

74401 രൂപ പഞ്ചായത്ത് ഉദ്ഘാടനത്തിനായി ചെലവഴിച്ചെന്നാണ് കണക്ക്. വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയറുടെ പ്രത്യേക ഫണ്ടില്‍ നിന്നും 90000 രൂപയും ലഭിച്ചു. കൂടാതെ കരാറുകാരില്‍ നിന്നും 110000 രൂപലഭിച്ചതായും രേഖകള്‍ സൂചിപ്പിക്കുന്നതായി പ്രിന്‍സ് പറയുന്നു. എന്നാല്‍ ഇത്രയും രൂപയോളം സമ്മേളനത്തിന് ചെലവായതായി കാണുന്നില്ലെന്നാണ് പ്രിന്‍സിന്റെ വാദം.

ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ എത്ര രൂപ ചെലവായെന്നും ബാക്കി തുക എവിടെയന്നും ആരാഞ്ഞെങ്കിലും പ്രസിഡന്റ് കണക്ക് വ്യക്തമാക്കാന്‍ തയാറായില്ലെന്നാണ് പ്രിന്‍സിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് സെക്രട്ടറി ഓഫീസിന് മുന്നില്‍ പ്രിന്‍സ് സമരം ആരംഭിച്ചത്.ധർണ്ണ എപ്പോൾ തീരും എന്ന കോട്ടയം മീഡിയ ലേഖകന്റെ ചോദ്യത്തിന് വൈകുന്നേരം വരെയാണ് ഉദ്ദേശിക്കുന്നത്.അവർ പോലീസിനെ വിളിച്ചോട്ടെ ഞാൻ നോക്കിക്കോളാൻ എന്നാണ് പ്രിൻസ് കുര്യാത്ത് പറയുന്നത് .

ഇതുപോലെ തന്നെ പായപ്പറിൽ ടേക്ക് എ ബ്രെക്ക് പരിപാടിയുടെ ഉദ്‌ഘാടനത്തിനും കൊടിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നു പ്രിൻസ് പറഞ്ഞു.ഓഡിറ്റ് കമ്മിറ്റി അന്ന് ചേർന്ന കർമ്മ സഭയിൽ പങ്കെടുത്ത 13 മെമ്പർ മാർക്കും ആളൊന്നിന് 1478 രൂപാ വീതം പിഴ അടയ്ക്കാനുള്ള നോട്ടെസും ലഭിച്ചിട്ടുണ്ട്.അതിന്റെ രേഖകളും കൈവശമുണ്ടെന്ന് പ്രിൻസ് പറഞ്ഞു .

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top