Kerala

രണ്ട് മലയാളികളുൾപ്പടെ 58 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിലായി

ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ. രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ. പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പോലീസ് വ്യക്തമാക്കി.

 

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. ഇവർക്കൊപ്പം ഈ ബോട്ടിൽ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇവർ സീഷെൽസിൽ പോലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പോലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top