Education

നാളെ കേരളത്തിലെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്

കൊച്ചി: നാളെ കേരളത്തിലെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്‌കാസ്റ്റിംഗിന്റെ ഭാഗമായുള്ള ടെസ്റ്റ് അലര്‍ട്ടുകള്‍ ലഭിക്കുന്നതിനാലാണിതെന്നും കേന്ദ്ര ടെലികോം വകുപ്പ് പങ്കുവച്ച ജാഗ്രതാ നിര്‍ദേശത്തിൽ പറയുന്നു.

പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായ അല‌ര്‍ട്ടുകള്‍ നല്‍കുന്നതാണ് സെല്‍ ബ്രോഡ്‌കാസ്റ്റിംഗ് സംവിധാനം. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലര്‍ട്ടിലൂടെ ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.

31-10-2023 പകല്‍ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെ ഫോണുകള്‍ ശബ്ദിക്കുകയും വിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചേക്കും. ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇതൊരു അടിയന്തരഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും ടെലികോം വകുപ്പ് വ്യക്തമാക്കുന്നു. അലാറം പോലുള്ള ശബ്ദമാകും ഫോണില്‍ വരിക. കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഒരുമിച്ച്‌ ശബ്ദിക്കും. ഇതിൽ പരിഭ്രാന്തർ ആകേണ്ടതില്ലെന്നു കേന്ദ്രം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top