Crime

പാലാ ആർ ടി ഒ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ റെയ്ഡ് ,കൈക്കൂലി നൽകാൻ ബ്രോക്കർമാർ കൊണ്ട് വന്ന 20000 രൂപാ പിടികൂടി

കോട്ടയം :പാലാ ആർ ടി ഒ ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ റെയ്ഡ് ,കൈക്കൂലി നൽകാൻ ബ്രോക്കർമാർ കൊണ്ട് വന്ന 20000 രൂപാ പിടികൂടി.പാലാ ആർ.ടി.ഒ ആഫീസിൽ കോട്ടയം വിജിലൻസിൻ്റെ മിന്നൽ റെയ്ഡിൽ കൈക്കൂലി നൽകാനായി കൊണ്ട് വന്ന 20000 രൂപാ പിടിച്ചെടുത്തു .കൈക്കൂലി വീരനായ ജിബിൻ എന്ന ബ്രോക്കർ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടതും ഒന്നാം നിലയിൽ നിന്നും ചാടി രക്ഷപെട്ടു.ഇയാൾ കൈക്കൂലി പണവുമായാണ് രക്ഷപ്പെട്ടതെന്ന് അനുമാനിക്കുന്നു.

ഏറെ നാളുകളായി പാലാ ആർ ടി ഒ ആഫീസിനെ കുറിച്ച് പരാതി ലഭിച്ചിട്ട്. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാക്കിയിരിക്കുകയായിരുന്നു. ബ്രോക്കർമാരുടെ പിടിയിൽ അമർന്ന ഈ ആഫീസിൽ ബ്രോക്കർ ഭരണമാണ് നടന്നു കൊണ്ടിരുന്നത്.വനിതാ ജീവനക്കാർ വരെ ബ്രോക്കർമാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻ്റെ തെളിവുകൾ വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തു.

ഇന്ന് വൈകിട്ട് നാല് മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ഗൂഗിൾ പേ വഴിയാണ് ബ്രോക്കർമാരുമായി ഇടപാടുകൾ നടത്തിയിരുന്നത് .ഇതിൻ്റെ തെളിവുകളും വിജിലൻസ് പിടിച്ചെടുത്തു.

നിങ്ങൾക്കും വിജിലൻസിൽ പരാതിപ്പെടാം..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top