Crime

എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.രൂപാല്‍ ഓഗ്രെ (24)യെയാണ് പുലര്‍ച്ചെ മുംബൈ അന്ധേരിയിലെ ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. മുഖ്യപ്രതി വിക്രം അത്വാളിനെ(40) ആണ് പോലീസ് പിടികൂടിയത്.

രൂപാല്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ ജോലി ചെയ്തിരുന്നയാളാണ് പ്രതി. മുംബൈ പോലീസാണ് അന്വേഷണം നടത്തുന്നത്. അന്ധേരിയിലെ മാറോളില്‍ ടാറ്റ പവര്‍ സെന്റര്‍ ബസ് സ്റ്റേഷന് സമീപമുള്ള കൃഷന്‍ലാല്‍ മര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്സിലുള്ള ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്.

ഛത്തീസ്ഗഡ് സ്വദേശിയായ രൂപാല്‍ ഒഗ്രേ എയര്‍ ഇന്ത്യയുടെ പരിശീലനത്തിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്.ഫ്ളാറ്റില്‍ സഹോദരിക്കും സഹോദരിയുടെ കാമുകനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എട്ട് ദിവസം മുമ്പാണ് സഹോദരിയും കാമുകനും വ്യക്തിപരമായ ആവശ്യത്തിന് നാട്ടിലേക്ക്
പോയിരുന്നു.

ഞായറാഴ്ച രാവിലെയാണ് രൂപാല്‍ അവസാനമായി കുടുംബത്തോട് സംസാരിച്ചത്. അതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലര്‍ച്ചയ്ക്കും ഇടയിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ സംശയം. വീട്ടുകാര്‍ വിളിച്ച കോളുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫ്ളാറ്റിലെ കെയര്‍ടേക്കറെ വിവരം അറിയിച്ചു. അയാള്‍ പരിശോധിക്കുമ്പോള്‍ ഫ്ളാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീടാണ് മരണ വിവരം അറിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top