Kerala

മീനച്ചിലാറ്റിൽ ഭരണങ്ങാനം, പനയ്ക്കപ്പാലം ഭാഗത്ത് വിഷം കലക്കിയും വൈദ്യുതി വലകൾ ഉപയോഗിച്ചും വ്യാപകമായി മീൻ പിടിക്കുന്നതിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതി

കോട്ടയം :മീനച്ചിലാറ്റിൽ ഭരണങ്ങാനം, പനയ്ക്കപ്പാലം ഭാഗത്ത് വിഷം കലക്കിയും വൈദ്യുതി വലകൾ ഉപയോഗിച്ചും വ്യാപകമായി മീൻ പിടിക്കുന്നതിനെതിരെ മീനച്ചിൽ നദീസംരക്ഷണ സമിതി .

ഒരേ ആളുകൾ വർഷങ്ങളായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇതുവഴി മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും ആറ് മലിനീകരിക്കുകയുമാണ് ചെയ്യുന്നത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും, വിഷം കലക്കിയുള്ള മീൻപിടുത്തം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പകൽ സമയത്തും രാത്രി വൈകിയുമെല്ലാം ഈ സാമൂഹിക വിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ട്. ഇത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി.കൂറ്റനാൽ കടവ് ഭാഗത്ത് ഇന്നലെ ചില സംഘങ്ങൾ വിഷം കലക്കി മീൻ പിടിക്കുന്നതായി കാവൽമാടം പ്രവർത്തകർ കണ്ടെത്തിയിരുന്നു.ഇവർ വൈദ്യുതി ഉപായിച്ചും മീൻ പിടിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top