Kerala

നെല്ലിയാനി ബീവറേജ് നാട്ടുകാർക്ക് ഭീഷണി:ലീനാ സണ്ണി,സാവിയോ കാവുകാട്ട്

പാലാ:വൈക്കം റൂട്ടിലെ നെല്ലിയാനി ബീവറേജ് ഷോപ്പ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നതായി മുൻസിപ്പൽ കൗൺസിലർമാരായ ലീനാ സണ്ണിയും ,സാവിയോ കാവുകാട്ടും.പാലാ നഗരസഭാ യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും.മദ്യം വാങ്ങാനായി അവിടെ എത്തുന്നവർ കാട്ടികൂട്ടുന്ന വിക്രിയകൾ ലീനാ സണ്ണിയും ,സാവിയോ കാവുകാട്ടും വിവരിച്ചപ്പോൾ മറ്റ് അംഗങ്ങളും ശ്രദ്ധയോടെ കേട്ടു.

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അവിടെ തന്നെ വലിച്ചെറിഞ്ഞിട്ടു പോവുകയാണ് ചെയ്യുന്നത്.അതെങ്ങനെയാ പ്ലാസ്റ്റിക് അവിടെ വരുന്നതെന്ന ചോദ്യത്തിന് പെട്ടെന്ന് വാങ്ങി അവിടെ വച്ച് തന്നെ കുടിച്ചിട്ട് വലിച്ചെറിയുന്നതാ എന്ന് ലീനാ സണ്ണി കൂട്ടിച്ചേർത്തു.അവിടെയുള്ള കടക്കാർ വെള്ളവും സോഡയും നൽകുന്നുണ്ട് അവിടെ നിന്ന് വാങ്ങിയാണ് അവിടെ തന്നെ നിക്ഷേപിച്ചിട്ടു പോകുന്നത്.ഈ മാലിന്യങ്ങളെല്ലാം മീനച്ചിലാറ്റിലാണ് ഒഴുകിയെത്തുന്നതെന്നത് മീനച്ചിലാറും മലിനീകരിക്കപ്പെടുന്നതിനു കാരണമാകുന്നു എന്ന് പറഞ്ഞപ്പോൾ,മീനച്ചിലാറിന്റെ മലിനീകരണത്തെ കുറിച്ചുള്ള ബോധ്യപ്പെടുത്തലായി അത്.

 

മദ്യപന്മാർ അടുത്ത വീടുകളിൽ ചെന്ന് ശല്യം ചെയ്യുന്ന വിവരമാണ് സാവിയോ കാവുകാട്ട് പറഞ്ഞു വച്ചത് .പല വീടുകളിലും ചെന്ന് തെറി വിളിക്കുകയും., പ്രാഥമിക കൃത്യങ്ങൾ വരെ നടത്തുകായും ചെയ്യുന്നു.അപ്പോൾ ലീന സണ്ണി പറഞ്ഞു പ്ലാസ്റ്റിക്ക് കുപ്പിയുടെ അറ്റത്ത് കയർ കെട്ടി അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളമെടുത്ത് മദ്യപിക്കുന്നു.വീട്ടുകാർക്ക് കാഴ്ചക്കാരനായി നിൽക്കുവാനെ  പറ്റുന്നുള്ളു എന്ന് പറഞ്ഞപ്പോൾ സഭയ്ക്കും അത് ബോധ്യമായ സ്ഥിതിയിലായി.ഇതിനു തടയിടാനുള്ള നീക്കങ്ങൾ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നു ചെയർമാൻ ആന്റോ ജോസ് പറഞ്ഞതോടെ ലീനാ സണ്ണിയും ,സാവിയോ കാവുകാട്ടും സ്വ സ്ഥാനത്ത്ഇരുന്നു.

 

പാലാ ജനറൽ ആശുപത്രിയിൽ നിന്നും ഒരു രോഗി കാവൽക്കാർ അറിയാതെ ഇറങ്ങി പോയത് മാധ്യമങ്ങളും ,സമൂഹ മാധ്യമങ്ങളുമാണ് വഷളാക്കിയത് എന്ന ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് ചെയർമാൻ ആന്റോ  ജോസ് സഭയിൽ വായിച്ചപ്പോൾ .,അത് അക്ഷന്തവ്യമായ കുറ്റമാണെന്നും  സുരക്ഷാ വീഴ്ചയാണെന്ന് പ്രൊഫസർ സതീഷ് ചൊള്ളാനി പറഞ്ഞു .,അതിനെ തുടർന്ന്ഭരണപക്ഷത്തെ ബിജി ജോജോ   പറഞ്ഞത് സഭയെ കുറെ നേരം ചിരിയിലാഴ്ത്തി.സാറേ അദ്ദേഹത്തിന്റെ ഭാര്യ പരാതിപ്പെട്ടിട്ടില്ല,ഭാര്യക്കില്ലാത്ത ദണ്ഡം നമുക്കെന്തിനാ . സഭയിൽ  തമാശ കൈകാര്യം ചെയ്യുന്നതിൽ അനിതര സാധാരണ വൈഭവമാണ് ബിജിജോജോ കഴിഞ്ഞ കാലങ്ങളിൽ പ്രകടിപ്പിച്ചിട്ടുള്ളത്.മുൻ ചെയർപേഴ്‌സണായ മേരി ഡൊമിനിക്കും തമാശ നല്ലപോലെ കൈകാര്യം ചെയ്തിരുന്ന അംഗമായിരുന്നു.എന്നാൽ തമാശ ആസ്വദിക്കുന്നതിൽ ഏറ്റവും മികവ് കാണിക്കുന്നത് 26 ആം വാർഡ് മെമ്പർ ഷീബാ ജിയോ ആയിരുന്നു.ഷീബായെ എപ്പോഴും സഭയിൽ ചിരിച്ചുകൊണ്ട് മാത്രമേ കാണാൻ പറ്റൂ.ഇയാളുടെ ഭാര്യ ഇതുവരെ ഭർത്താവിനെ കാണാതായതിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് എന്ന ഭരണ പക്ഷ അംഗമായ തോമസ് പീറ്ററുടെ അഭിപ്രായം കൂടി ആയപ്പോൾ സഭയിൽ കൂട്ടച്ചിരി ആയി.

 

കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ നടക്കുന്ന അസാന്മാർഗീക നടപടികളെക്കുറിച്ചും ലീന സണ്ണി പറഞ്ഞു അപ്പോൾ വി സി പ്രിൻസും.,സാവിയോ കാവുകാട്ടും അവിടെ പോലീസ്സ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു.കൊട്ടാരമറ്റം ബസ്റ്റാൻഡിന്റെ പല ഭാഗങ്ങളിലും മദ്യപാനവും,യുവതീയുവാക്കളും എത്തിച്ചേരുന്നതും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചാൽ അവസാനിക്കുമെന്ന് ലീന സണ്ണി പറഞ്ഞു.ഒരു ദിവസം യുവതീ യുവാക്കളെ പോലീസ് ചോദ്യം ചെയ്തപ്പോൾ അവർ പോലീസിന്റെ നേരെ മെക്കിട്ടുകേറി എന്ന് ലീനാ സണ്ണി ഭാവവാഹാദികളോടെ പറഞ്ഞപ്പോൾ സഭയിൽ കൂട്ടച്ചിരിയായി.

 

മഹാകവി പാലാ നാരായണൻ നായരുടെ ജന്മ ദേശമായ പാലായിൽ അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന കേരളാ ഗാന്ധി ദർശൻ  വേദിയുടെ ആവശ്യം തത്വത്തിൽ സഭ അംഗീകരിച്ചു.അതോടൊപ്പം മിനി സിവിൽ സ്റ്റേഷന് സമീപം മാണിസാർ സ്ക്വയറും,ജനറൽ ആശുപത്രി ജങ്ഷനിൽ കെ എം ചാണ്ടി സ്ക്വയറും സ്ഥാപിക്കുമെന്ന് അറിയിപ്പുണ്ടായി.ജനറൽ ആശുപത്രി ജങ്ഷനിലെ  കെ എം ചാണ്ടി സ്ക്വയറിൽ ചാണ്ടിസാറിന്റെ പ്രതിമയും സ്ഥാപിക്കണമെന്നു കോൺഗ്രസ് അംഗമായ  വി സി പ്രിൻസ് ആവശ്യപ്പെട്ടു.കോൺഗ്രസ് അംഗമായ പ്രൊഫസർ സതീഷ് ചൊള്ളാനി ആ നിർദ്ദേശത്തെ പിന്താങ്ങി.സഭയും ആ നിർദ്ദേശത്തോട് യോജിക്കായാണുണ്ടായത്.സഭയിലെ ചർച്ചകളിൽ ബിനു പുളിക്കക്കണ്ടം. ബൈജു കൊല്ലംമ്പറമ്പിൽ,ഷാജു തുരുത്തേൽ ,സിജി ടോണി, മായാ രാഹുൽ, നീനാ ജോർജ്കുട്ടി ചെറുവള്ളി, ആനി ബിജോയി, ജോസ് ജെ ചീരാങ്കുഴി തുടങ്ങിയവർ പങ്കെടുത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top