India

കേരളാ കോൺഗ്രസ് യുദ്ധവിരുദ്ധ പ്രതിജ്ഞ നടത്തി

കോട്ടയം :പാലാ :സംഘർഷ ഭരിതമായ പുത്തൻ ലോക ക്രമത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെ സന്ദേശമുയർത്തി കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തി.റഷ്യ ഉക്രൈൻ യുദ്ധം ലോകം അശാന്തിയുടെ നിഴലിൽ നിൽക്കുമ്പോൾ ഭാരതത്തിനും യു എന്നിനും സമാധാന സന്ദേശമുയർത്താൻ കഴിയണമെന്നും,

ഇതിനായി ലോക നേതാക്കളിൽ സമ്മർദ്ദം ചെലുത്തണമെന്നും കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു. ലോകം ആണുവായുധ ഭീഷണിയിൽ നിൽക്കുന്നത് വരും തലമുറയോട് ചെയ്യുന്ന ദ്രോഹമാണ്.ജപ്പാനിലെ ഹിരോഷിമയിലും,നാഗസാക്കിയിലും ഇന്നും അണ്വായുധ വർഷത്തിന്റെ ഫലമായി ജനിക്കുന്ന കുട്ടികൾ പോലും മാരക രോഗങ്ങൾക്ക് അടിമയാകുമ്പോൾ ഇനിയൊരു യുദ്ധം ലോകത്തെ തന്നെ ഇല്ലാതാക്കുന്ന  നിലയിലേക്ക് കടന്നുവരുമെന്നു യോഗം അഭിപ്രായപ്പെട്ടു. യുദ്ധ വിരുദ്ധ പ്രതിജ്ഞ കേരളാ കോൺഗ്രസ്പാലാ മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് ജോസ് ഇടേട്ട് ചൊല്ലിക്കൊടുത്തു.

ജോയി എബ്രഹാം മുൻ എം പി.,സജി മഞ്ഞക്കടമ്പിൽ.,ജോർജ് പുളിങ്കാട്.,സന്തോഷ് കാവുകാട്ട്.,തോമസ്  ഉഴുന്നാലി.,മത്തച്ചൻ പുതുയിടത്തുചാലിൽ.,ജോസ് ഇടെട്ട്.,ജോഷി വട്ടക്കുന്നേൽ.,ജെയിംസ് ചടനാകുഴിയിൽ.,മൈക്കിൾ കാവുകാട്ട്എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top