Kerala

മണിയംകുന്ന് റേഡിയോ ബെൽമൗണ്ട് ഗ്രാൻഡ് സ്കൂൾ ക്വിസ് ഫിനാലെ ആഘോഷമാക്കി ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്

 

 

പൂഞ്ഞാർ :മണിയംകുന്ന് സെന്റ് ജോസഫ് യു.പി. സ്കൂളിലെ കുട്ടികളുടെ റേഡിയോ ബെൽ മൗണ്ട് നടത്തിവന്ന റേഡിയോ ക്വിസ് പ്രോഗ്രാം ആയ’ ഗ്രാൻഡ് സ്കൂൾ ക്വിസ്’ 50 എപ്പിസോഡുകൾ പിന്നിട്ട് ഫൈനൽ റൗണ്ടിൽ എത്തിയപ്പോൾ ക്വിസ് മാസ്റ്റർ ആയി എത്തിയത് അശ്വമേധം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ലോക മലയാളികളുടെയെല്ലാം വിസ്മയ പാത്രമായി മാറിയ ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ്. ഫെബ്രുവരി 28 വൈകുന്നേരം 7ന് നടന്ന ഫൈനൽ മത്സരത്തിൽ ‘ കാതോർത്തും കൺപാർത്തും’ എന്ന ഓഡിയോ വിഷ്വൽ റൗണ്ടിലൂടെ ജി. എസ് പ്രദീപ് വിജയിയെ തിരഞ്ഞെടുത്തു.

കഥകളിലൂടെയും തമാശകളിലൂടെയും ഉള്ള അദ്ദേഹത്തിൻ്റെ അവതരണരീതി കുട്ടികൾക്ക് അറിവിൻ്റെയും ഉല്ലാസത്തിൻ്റെയും ജാലകം തുറന്നു. ഭരണങ്ങാനം സെന്റ് മേരിസ് എച്ച്.എസ്..എസിലെ അൽഫോൺസ് ജോസഫ് ഒന്നാം സ്ഥാനം നേടിയപ്പോൾ, പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് വിദ്യാർത്ഥി ജോസഫ് നിയോ ബിൻസ് രണ്ടാമതും, വാകക്കാട് സെന്റ് അൽഫോൻസാ എച്ച്.എസ്. വിദ്യാർത്ഥിനി അവന്തിക ഷൈജു മൂന്നാമതും എത്തി. റേഡിയോ ബെൽ മൗണ്ടിനും സെന്റ് ജോസഫ് യു പി സ്കൂളിനും അവിസ്മരണീയ ഈ ചരിത്ര മുഹൂർത്തം ഒരുക്കുവാൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ, പ്രോഗ്രാം കോർഡിനേറ്റർ സോണൽ വി മനോജ്, മത്സരം ഫിനാലെ വരെ അത്യുഗ്രമായി നയിച്ച സ്റ്റുഡൻ്റ് ആർജെ ആദിനാഥ് എന്നിവരുടെ നേതൃത്വത്തിൽ സാധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top