Kerala

ആനകളെ അനുസരണ പഠിപ്പിക്കാന്‍ ഇരുമ്പുതോട്ടി വേണ്ട.,തടി തോട്ടി മതി എന്ന് വനം വകുപ്പ്

ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്മാര്‍ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിന് വീണ്ടും വിലക്ക്. ഇരുമ്പ് തോട്ടി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇരുമ്പ് തോട്ടിയുടെ മൂര്‍ച്ചയേറിയ ഭാഗം കൊണ്ട് ആനകളുടെ കാലുകളിലും മറ്റും കുത്തി മുറിവേല്‍പ്പിച്ച്‌ പ്രാകൃത രീതിയിലാണ് ചില പാപ്പാന്മാര്‍ ആനകളെ അനുസരണ പഠിപ്പിച്ച്‌ നിയന്ത്രിക്കുന്നത്. ഇതിനെതിരെ വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 2015 മേയ് 14നും സര്‍ക്കാര്‍ ഇരുമ്പ് തോട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇരുമ്പ് തോട്ടിയ്‌ക്ക് പകരം തടികൊണ്ടുള്ള തോട്ടി ഉപയോഗിക്കണമെന്നാണ് അന്ന് നിര്‍ദ്ദേശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top