Kerala

പാലക്കാടൻ കോട്ടയിൽ നിന്നും പീരങ്കിയുണ്ടകൾ കണ്ടെത്തി

 

ഇവ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള പാലക്കാട് കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയിരിക്കുന്നത്.300 മീറ്ററോളം ആഴത്തിലായി 47 ഉണ്ടകളാണ് കണ്ടത്. കോട്ടയ്ക്ക് അകത്തെ കെട്ടിടങ്ങൾ ഉൾപ്പെടെ സംരക്ഷണ ചുമതലയുള്ള ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുനർ നിർമ്മിക്കുകയാണ്,

ഇതിന്‍റെ ഭാഗമായി മണ്ണിൽ പൈപ്പ് ലൈനിന് കുഴിച്ചപ്പോഴാണ് ജോലിക്കാർ ആദ്യം പീരങ്കിയുണ്ട കണ്ടത്.തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ആർക്കിയോളജി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി പ്രദേശത്ത് കൂടുതൽ ഖനനം നടത്തിയപ്പോഴാണ് 47 ഉണ്ടകൾ കണ്ടെത്തിയത്.1766ൽ ഹൈദരലി നിർമ്മിച്ചതെന്ന് കരുതുന്ന കോട്ട, പുരാതനകാലം മുതൽ നിലനിന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.ഹൈദരലി, സാമൂതിരി രാജാവ്, ബ്രിട്ടീഷുകാർ എന്നിവരെല്ലാം കോട്ട പിടിച്ചടക്കിയിട്ടുണ്ട്അതുകൊണ്ടുതന്നെ പീരങ്കി ഉണ്ടകൾ ഇവരിൽ ആരെങ്കിലും ഉപയോഗിക്കാനായി സൂക്ഷിച്ചുവച്ചതായിരിക്കാം എന്നാണ് അധികൃതർ പറയുന്നത്.

 

രാസപ്രവർത്തനത്തിലൂടെ സംരക്ഷിത കവചം ഉണ്ടാക്കി വേണം ഉണ്ടകൾ സൂക്ഷിക്കാൻ. നിലവിൽ മണ്ണ് മാറ്റി വൃത്തിയാക്കിയ ഉണ്ടകൾ തൃശ്ശൂരിൽ നിന്നുള്ള ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എത്തി സംരക്ഷിത കവചത്തിലേക്ക് മാറ്റും.വരുന്ന എട്ടാം തിയ്യതി വനിതാ ദിനത്തിന് കോട്ടയ്ക്കകത്ത് നടക്കുന്ന പരിപാടിയിൽ പീരങ്കിയുണ്ടകൾ പ്രദർശിപ്പിക്കുമെന്നും ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top