India

അതീവ സുരക്ഷാ മേഖലയായ താജ്മഹലിന് മുകളിലൂടെ വിമാനം പറന്നു:പ്രതിരോധ വകുപ്പ് ജാഗ്രതയിൽ

അതീവ സുരക്ഷാ മേഖലയായ താജ് മഹലിന് മുകളില്‍ വിമാനം കണ്ടെത്തിയതായി റിപോര്‍ട്ട്. സംഭവത്തെ കുറിച്ച്‌ സിഐഎസ്എഫ് റിപോര്‍ട്ട് തേടി. തിങ്കളാഴ്ച ഉച്ചയോടെയാണ് താജ് മഹലിന് മുകളിലൂടെ ഒരു വിമാനം പറക്കുന്നത് കണ്ടതെന്ന് എഎസ്ഐ സൂപ്രണ്ടിംഗ് ആര്‍കിയോളജിസ്റ്റ് രാജ് കുമാര്‍ പട്ടേല്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും രാജ് കുമാര്‍ പട്ടേല്‍ വ്യക്തമാക്കി. മിനാരങ്ങളിലൊന്നിന് മുകളിലൂടെ വിമാനം കടന്നുപോയതായി റിപോര്‍ടുണ്ടെന്നും എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കിയതിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. റിപോര്‍ട്ട് കിട്ടിയ ശേഷം അതിനനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കും.

2.50 ന് വിമാനം കണ്ടതായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും അത് സ്മാരകത്തിന് അടുത്തല്ലെന്നും ഉയരത്തിലാണെന്നും അവര്‍ പറയുന്നു. സിഐഎസ്എഫ് ജീവനക്കാര്‍ പറയുന്നത് അവര്‍ക്ക് വിമാനത്തിന്റെ ഉയരവും ദൂരവും വിലയിരുത്താന്‍ കഴിയില്ലെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിമാനങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിശദാംശങ്ങള്‍ പറയാന്‍ കഴിയുമെന്നും പറയുന്നു. താജിന് മുകളില്‍ വിമാനം പറത്താന്‍ അനുമതിയില്ലെങ്കിലും (നോ ഫ്ലൈ സോണ്‍) കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പ്രദേശത്ത് നിരവധി ഡ്രോണുകള്‍ പറത്തിയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top