Kerala

അരുവിത്തുറ പള്ളിയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും

 

 

അരുവിത്തുറ: ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ  വല്യച്ചൻ മലയിലേക്ക് കുരിശിന്റെവഴി ആരംഭിച്ചു. നോമ്പിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച വല്യച്ചൻ മലയിലേക്ക് നടത്തിയ കൂരിശിന്റെ വഴിയിൽ നൂറുകണക്കിനു വിശ്വാസികൾ .പങ്കെടുത്തു. ഫാ. മാത്യൂ മണക്കാട് സന്ദേശം നൽകി.  മനുഷ്യാവതാരവും പീഢാസഹനവും കുരിശുമരണവും വഴി മാനവകുലത്തിനു നിത്യരക്ഷ നൽകിയ ഈശോയ്ക്ക് നന്ദി പറയാനും ആ മാതൃക പിൻതുടരാനുമുള്ള എളിയ ശ്രമമാണു ക്രൈസ്തവ വിശ്വാസികൾ നോമ്പിലൂടെ നിർവഹിക്കുന്നത്.



നോമ്പിലെ എല്ലാദിവസവും രാവിലെ 5.30 നും 6.30നും 7.30 നും ഉച്ചകഴിഞ്ഞ് 4 നും പള്ളിയിൽ കുർബാന. വൈകുന്നേരം 5 ന്  പള്ളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല. തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 6.15ന് മലമുകളിൽ കുർബാന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top