Kerala

പാലാ പുലിയന്നൂർ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു

 

 

പാലാ പുലിയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച 2 ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പിന് എത്തിച്ച ഉണ്ണിപ്പള്ളി ഗണേശന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് വിരണ്ട കണ്ണന്‍ എന്ന ആനയും ഇടയുകയായിരുന്നു. ഉണ്ണിപ്പള്ളി ഗണേശനെ ഉടന്‍ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ക്ഷേത്രത്തിന്റെ മീറ്ററുകൾ മാത്രം അകലെ നിന്ന് ഉണ്ണിപ്പിള്ളി ഗണേശനെ പാപ്പാന്മാർ ചേർന്നു തളച്ചു. എന്നാൽ, കാളകുത്തി കണ്ണനെ സമീപത്തെ കാട്ടിൽ കയറിയാണ് നിന്നത്. ഇവിടെ നിന്ന കൊമ്പനെ പാപ്പാന്മാർ തളച്ചു.

 

ഞായറാഴ്ച രാവിലെ 11.30 ഓടെ പാലാ പുലിയന്നൂർ മഹാദേവക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി രാവിലെയുള്ള എഴുന്നെള്ളത്ത് ചടങ്ങുകൾക്കായി ആനകളെ ഒരുക്കുകയായിരുന്നു. കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശൻ വിരണ്ടോടുകയായിരുന്നു. പാപ്പാന്മാരും നാട്ടുകാരും പിന്നാലെ ഓടിയെത്തി, ഉണ്ണിപ്പിള്ളിയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വിരണ്ടു പോയ കാളകുത്തി കണ്ണൻ മറ്റൊരു വഴിയ്ക്ക് ഓടി.

 

പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ആന പ്രദേശത്തെ റബർ കാടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന്, പാപ്പാന്മാർ ഇവിടെ എത്തി ആനയെ ആശ്വസിപ്പിച്ച് ഒപ്പം കൂട്ടി. മദപ്പാടിനെ തുടർന്ന് കെട്ടിയിരുന്ന കാളകുത്തി കണ്ണനെ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് അഴിച്ചത്. ശാന്ത സ്വഭാവിയായ ആന ഉണ്ണിപ്പിള്ളി ഗണേസൻ ഇടഞ്ഞത് കണ്ട് ഭയന്ന് ഓടിയതാണെന്നാണ് സംശയിക്കുന്നത്. ഇടഞ്ഞ കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനായി കോട്ടയത്തു നിന്നും മയക്കുവെടി വിദഗ്ധൻ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top