Kerala

പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മാതാപിതാക്കളെ മർദ്ദിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിൽ

കൊല്ലം :പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- 110 ആശാരിയഴികം വീട്ടില്‍ നിന്നു വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിന്‍ ആണു കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്.

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്നു മാതാപിതാക്കള്‍ ഇയാളോട് പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ  പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

 

പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top