Crime

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.,ഒരാഴ്ചയോളം വെന്റിലേറ്റർ സഹായം തുടരും

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി ഉണ്ട് എന്ന് ഡോക്ടർമാർ പറയുന്നു.വെന്റിലേറ്റർ സഹായം തുടരുകയാണ്.ചിലപ്പോൾ ഒരാഴ്ചവരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം എന്നും ഡോക്ടർമാർ പറഞ്ഞു .ആന്റിവെനം ചികിത്സ തുടരും, തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ആശുപത്രി സുപ്രണ്ട് ഡോ. കെ പി ജയകുമാർ അഭിപ്രായപ്പെട്ടു.

ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ഡോക്ടർമാർ.ഇന്നലെ വൈകിട്ടും, ഇന്ന് രാവിലെയും സുരേഷിൻ്റെ ആരോഗ്യ നില അല്പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നു.എങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്ടർമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top