Crime

ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 16 പേർക്ക് പരിക്ക്

കോട്ടയം :ഏറ്റുമാനൂർ അടിച്ചിറയിൽ  കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 16 പേർക്ക് പരിക്ക്. എം സി റോഡിൽ ഏറ്റുമാനൂരിന്  സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം. കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. ഒരാളുടെ പരിക്ക് ഗുരുതരമെന്ന് സൂചന.16 പേർക്കാണ് പരിക്ക്.പോലീസെത്തിയാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Ad

ഡ്രൈവറും കണ്ടക്ടറുമുള്‍പ്പടെ 46 പേരാണ് ബസിലുണ്ടായിരുന്നത്. ഗാന്ധിനഗറില്‍ ഒരു യാത്രികനെ ഇറക്കിയ ശേഷം അടിച്ചിറ വളവില്‍ വച്ച് നിയന്ത്രണം വിട്ട ബസ്, രണ്ടു പോസ്റ്റുകളില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ് വിവരം.യാത്രക്കാർ ഉറക്കത്തിലായിരുന്നു.എല്ലാവരുടെയും കൈക്കും ,കാലിനുമാണ് പരിക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top