Kerala

ഷൂട്ടിംഗ് തിരക്കിനിടയിൽ അരുവിത്തുറ വല്യച്ചനെ കാണാൻ സുരേഷ് ഗോപി എത്തി

കോട്ടയം :അരുവിത്തുറ :ഷൂട്ടിങിന്റെയും ,ജനപ്രതിനിധിയുടെയും തിരക്കിനിടയിൽ ജനകോടികളുടെ നായകനെ വണങ്ങാൻ അഭ്രപാളികളിൽ നായകനെത്തി.അരുവിത്തുറ വല്യച്ചന്റെ കാൽക്കുരിശിൽ എണ്ണയൊഴിച്ചു കണ്ണടച്ച് നമ്ര ശിരസ്ക്കനായി.പാപ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലാണ് അഭ്രപാളികളിൽ നായകൻ സുരേഷ് ഗോപി ഇന്നലെ സന്ധ്യയോടെ അരുവിത്തുറ പള്ളിയിലെത്തിയത്.

അരുവിത്തുറ സെൻ്റ് ജോർജ്ജ് പള്ളിയിൽ  വികാരി അച്ചനും അസിസ്റ്റൻഡ് വികാരിമാരും,കൈക്കാരൻമാരും വിശ്വാസികളും  ചേർന്ന്   അദ്ദേഹത്തെ സ്വീകരിച്ചു. ഭക്തി ആദരപൂർവ്വം കൽവിളക്കിൽ എണ്ണയൊഴിച്ചു .കുരിശു വരച്ച് പ്രാർത്ഥിച്ചു . വല്യച്ഛൻ്റെ മനോഹരമായ ഫ്രയിം ചെയ്ത ഫോട്ടോയും കുരിശുമാലയും വികാരിയച്ചൻ സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ചു. അരുവിത്തുറ വല്യച്ചനെ കുറിച്ച് താൻ വളരെയേറെ കേട്ടിട്ടുണ്ടെന്നും  ദിവസങ്ങളായി താൻ ആഗ്രഹിച്ചതായിരുന്നു ഈ ദേവാലയ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.

പലപ്പോഴും പാലാ അമലോത്ഭവ മാതാവിന്റെ കുരിശുപള്ളിയിൽ നേർച്ചയിട്ടു പ്രാർത്ഥിക്കുന്ന സ്വഭാവക്കാരനാണ് സുരേഷ് ഗോപി എന്ന ഈ നടൻ.ജനങ്ങൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അദ്ദേഹം യാത്ര തിരിച്ചിരിക്കും എന്ന് മാത്രം.ഒട്ടേറെ കാരുണ്യ പദ്ധതികൾക്കും ഈ പ്രദേശങ്ങളിൽ നേതൃത്വം നൽകുവാനും  ഇതിനകം സുരേഷ് ഗോപി എം പി ക്കു കഴിഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top