Health

ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി 3000 പേര്‍ക്ക് മാത്രം ദര്‍ശനാനുമതി. ചോറൂണ് നിര്‍ത്തിവച്ചു

കോവിഡ് വ്യാപന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി 3000 പേര്‍ക്ക് മാത്രം ദര്‍ശനാനുമതി. ചോറൂണ് നിര്‍ത്തിവച്ചു. ശീട്ടാക്കിയവര്‍ക്ക് പ്രസാദ കിറ്റ് നല്‍കും.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി. ക്ഷേത്രത്തിനുള്ളിലെ കൃഷ്ണനാട്ടം കളി മാറ്റിവച്ചു. വിവാഹത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരന്റെയും വധുവിന്റെയും പത്ത് ബന്ധുക്കള്‍ക്കും രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമേ പ്രവേശനാനുമതി ലഭിക്കൂ. കോവിഡ് മാനദണ്ഡം പാലിച്ച് തുലാഭാരം നടത്താനും അനുമതിയുണ്ട്.

അതേസമയം, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒ.പി. ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം പുനഃക്രമീകരിച്ചു. കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒ.പി. ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയം രാവിലെ 11 വരെയാണ്. വാര്‍ഡുകളിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം കുറയ്ക്കും. വാര്‍ഡുകളിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top