Kerala

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു:തിടനാട്,പ്രവിത്താനം,കൊല്ലപ്പള്ളി,തിടനാട് മേഖലകളിൽ ആശങ്ക പടരുന്നു

കോട്ടയം: തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. കേന്ദ്ര സർക്കാരിൻറെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബർ തോട്ടങ്ങളും വയലുകളും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.

 

തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.

 

പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സർവേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെൻറ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.എന്നാൽ തിടനാട്.,ഭരണങ്ങാനം,പ്രവിത്താനം ,കൊല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ കർഷക മേഖലയിൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.മലയോര റയിൽവേ സൃഷ്ട്ടിച്ച ആശങ്ക എവിടെയുമെത്താത്ത സ്ഥിതിയിലാണ് പുതിയ ദേശീയ പാത കൂനിന്മേൽ കുരു പോലെ വന്നിരിക്കുന്നത്.മലയോര റയിൽവേ ഇന്ന് വരും നാളെ വരുമെന്ന് പറയുന്നുണ്ടെങ്കിലും,കഴിഞ്ഞ പത്ത് വർഷമായി സ്ഥലം വിൽക്കാനും .,വാങ്ങാനും സാധിക്കാതെ കർഷകന്റെ നടുവൊടിച്ചാണ് ഇന്നും ഡെമോക്ലീസിന്റെ വാൾ പോലെ കർഷകന്റെ തലയ്ക്കു മീതെ നിൽക്കുന്നത്.

 

 

ഇന്ന് ഇതേ പ്രശ്നമാണ് പുതിയ ദേശീയ പാത മൂലം സംഭവിക്കാനും പോകുന്നത്.ശബരി റെയിൽ  പാതയ്ക്ക്  ഒരു അവസാനം കണ്ടിട്ട് പോരെ പുതിയ പാത എന്ന് കൊല്ലപ്പള്ളി ,തിടനാട് ,ഭരണങ്ങാനം ,തിടനാട് എന്നിവടങ്ങളിലെ ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നു.കഴിഞ്ഞ കാലങ്ങളിലെല്ലാം രാഷ്ട്രീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ച ജനങ്ങൾ അവരുടെ  വസ്തു വകകൾ വിൽക്കുവാനും ,വാങ്ങുവാനും ആകാതെ കുരുങ്ങിയിരിക്കുകയാണ്.അപ്പോഴാണ് ഈ സ്ഥലങ്ങളിലെ ജന പഥങ്ങളെ വിഭജിച്ചു കൊണ്ട് പുതിയ ദേശീയ പാതയുടെ സർവ്വേ നടപടികൾ ആരംഭിച്ചിട്ടുള്ളത്.45 മീറ്റർ വീഥിയിൽ നിർമ്മിക്കുമ്പോൾ തന്നെ ഇതിൽ ഉൾപ്പെടുന്ന കർഷകരുടെ വീടും സ്ഥലവും അന്യാധീന പെടുന്നതിനു തുല്യമാകും എന്നാണ് തിടനാട് ,ഭരണങ്ങാനം.,പ്രവിത്താനം ,കൊല്ലപ്പള്ളി തുടങ്ങി സ്ഥലത്തെ കർഷകർ പറയുന്നത്.മലയോര റയിൽവേ പോലെ നീട്ടി കൊണ്ട് പോകാതെ പദ്ധതി നടത്തിപ്പിന് വേഗം കൂട്ടി ദേശീയപാതയുടെ സ്ഥലമെടുപ്പിനു വ്യക്തത കൈവരുത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top