ഈരാറ്റുപേട്ട :മലപ്പുറത്ത് ഒരു കോളേജ് പോലും എസ് എൻ ഡി പി ക്കു ഇല്ല.,തരണേ തരണേ എന്ന് കരഞ്ഞു പറഞ്ഞിട്ടും ആലുവാ മണപ്പുറത്ത് വച്ച് കണ്ട ഭാവം ഭരണക്കാർ കാണിച്ചില്ലെന്ന് എസ് എൻ ഡി പി യോഗം ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.ഈരാറ്റുപേട്ടയിൽ നടന്ന ഈഴവ മഹാസമ്മേളനത്തിൽ ആർ ശങ്കർ നഗറിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ .

മലപ്പുറത്ത് ഞാൻ ഭീരുവെന്നു പ്രസംഗിച്ചപ്പോൾ എന്റെ കോലം കത്തിച്ചു മുസ്‌ലിം ലീഗ്കാർ.കത്തിക്കാൻ നമ്മളും പിറകോട്ടല്ലെന്നു മനസിലായപ്പോൾ കത്തിക്കൽ അവർ നിർത്തി.ബാബ്‌റി പള്ളി തകർത്തപ്പോൾ അത് ശരിയല്ലെന്ന് പ്രമേയം പാസാക്കിയവരാണ് ഞങ്ങൾ .പണ്ട് നിലയ്ക്കൽ പ്രശ്നമുണ്ടായപ്പോൾ നിലയ്ക്കലിൽ പള്ളി വേണമെന്ന് പറഞ്ഞവരാണ് നമ്മൾ.നമ്മൾ പറഞ്ഞാൽ വർഗീയതയും മറ്റുള്ളവർ പറഞ്ഞാൽ മതേതരത്വവുമാകുന്നതെങ്ങനെ.

ഇവിടെ വാഗമണ്ണിൽ കുരിശുമലയ്ക്കു 450 ഏക്കർ പതിച്ചു കൊടുത്തു.പള്ളിക്കു കൊടുക്കുമ്പോൾ ആർക്കും കുഴപ്പമില്ല.ഞാനും ഒരു പള്ളിയാ.വെള്ളാപ്പള്ളി പക്ഷെ ഞങ്ങൾക്ക് ഒന്നും തന്നില്ല .പിന്നെ മാണിസാർ ഒരു മുരുകൻ മലയിൽ പതിനഞ്ചു ഏക്കർ തന്നു പച്ചവെള്ളം കിട്ടില്ലാത്ത ഒരു പട്ടിക്കാട്.മറ്റുള്ളവർ ഒന്നിച്ച് നന്നാവുമ്പോൾ നമ്മൾ ഭിന്നിച്ചു തീരുകയാണ് .അതുകൊണ്ടു നമുക്ക് ഒന്നിച്ചു നിന്നും പോരാടേണ്ടതുണ്ട് .അതിനുള്ള നാന്ദിയാവട്ടെ ഈ മഹാസമ്മേളനം എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു .
യോഗത്തിനു മുൻപ് ആയിരങ്ങൾ ചേർന്നാണ് വെള്ളാപ്പള്ളി നടേശനെ സ്വീകരിച്ച് ആനയിച്ചത് .ചെണ്ടമേളം പഞ്ചവാദ്യം ;പൂക്കാവടി എന്നിവ റാലിക്കു കൊഴുപ്പേകി.നൂറു കണക്കിന് വനിതൾ പൂക്കൾ വിതറിയാണ് വെള്ളാപ്പള്ളിയെ എതിരേറ്റത് .

