Education

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3-ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി

 

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3-ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ലൂണാര്‍ ഓര്‍ബിറ്റ് ഇഞ്ചക്ഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.ഇതോടെ, ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ ആരംഭിക്കുന്നതാണ്. നിലവില്‍, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം എത്തിയതിനാല്‍ നാളെ റിഡക്ഷൻ ഓഫ് ഓര്‍ബിറ്റ് എന്ന പ്രക്രിയ നടക്കുന്നതാണ്. നാളെ രാത്രി 11മണിക്കാണ് ഈ പ്രക്രിയ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

5 ഘട്ടങ്ങളായാണ് ഭ്രമണപഥം താഴ്ത്തുക. ഓഗസ്റ്റ് 17-ന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ പേടകം എത്തുമ്ബോള്‍ പ്രൊപ്പല്‍ഷൻ മോഡ്യൂളില്‍ നിന്ന് ലാൻഡര്‍ മോഡ്യൂള്‍ വേര്‍പെടും.

തുടര്‍ന്ന് ഓഗസ്റ്റ് 23-നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ- 3-ന്റെ സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ജൂലൈ 14- നാണ് പേടകം വിക്ഷേപിച്ചത്. ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top