Kerala

ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകന് കുത്തേറ്റു

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകന് കുത്തേറ്റു. മോഷണശ്രമം ചെറുക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ചേർത്തല സ്വദേശിയായ മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിന് നേരെയായിരുന്നു ആക്രമണം.

ഈസ്റ്റ് വിനോദ് നഗറിൽ വച്ച് അക്രമികൾ കത്തികൊണ്ട് കുത്തി. മുതുകിലാണ് കുത്തേറ്റത്. ധനസുമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡൽഹിയിലെ മാധ്യമ പ്രവർത്തകർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top