പാലാ: കടപുഴ പാലത്തിനെതിരെ സമരം പ്രഖ്യാപിച്ച ഇടതുപക്ഷം സ്വന്തം ഗവൺമെന്റി്ന് എതിരെയുള്ള ജനരോക്ഷം മറക്കാൻ എന്ന് ഡിസിസി ജനറൽ സെക്രട്ടറി സിറ്റി രാജൻ പറഞ്ഞു. തന്നെ ജയിപ്പിച്ച ജനങ്ങളോടുള്ള കൂറും വിശ്വാസതയും നിലനിർത്തിക്കൊണ്ട് 4 കോടി 30 ലക്ഷം രൂപ മാറ്റിവെച്ച എംഎൽഎയ്ക്ക് എതിരെ സമരം ചെയ്യുന്ന ഇടതുപക്ഷo മന്ത്രി വി എൻ വാസവൻ വന്ന് പത്രസമ്മേളനത്തിൽ പാലം ഉടനടി പണിയുമെന്ന് പ്രഖ്യാപിച്ചത് മറന്നിട്ടാണോ സംസാരിക്കുന്നത്.ഒറ്റപ്പെട്ടുപോയ ഒരു പ്രദേശത്തിന് താങ്ങായി എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയപ്പോൾ അത് തടസ്സപ്പെടുത്തുകയും അതിനെതിരെ തിരികെയും ചെയ്യുന്നത് ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്നത്. സ്ഥലം എംഎൽഎ കൂടാതെ അവിടെ എത്തിച്ചേർന്ന കേരളത്തിലെ മന്ത്രി വാസവൻ എസ് സി എസ് ടി ഫണ്ടിൽ പെടുത്തി പണിയുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ചെലവഴിക്കാൻ കഴിയാത്ത ഇടതുപക്ഷം വർഷം മൂന്നായി യാതൊരുവിധ നടപടിയും ചെയ്തോ എന്ന് ജനങ്ങളോട് പറയുവാൻ ബാധ്യത ഇല്ലേ .

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് കേന്ദ്രം 700 കൂടി രൂപ നൽകിയിട്ട് ആ പണം എവിടെപ്പോയി എന്ന് പറയുവാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. ഒരു എംഎൽഎയുടെ പ്രവർത്തനം എന്നു പറയുന്നത് ആ പ്രദേശത്തിൻറെ ബുദ്ധിമുട്ടുകൾ കേരള ഗവൺമെൻറ് ശ്രദ്ധയിൽപ്പെടുത്തുക എന്നുള്ളതാണ്. എന്നാൽ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജനങ്ങളുടെ പ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിക്കുന്ന സമീപനം ഗവൺമെൻറ് യോജിച്ചതല്ല. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്നുള്ള കേരള കോൺഗ്രസ് (എo)ന്റെ സമീപനമാണ് ഈ ഈ പാലം പണിയാൻ കഴിയാത്തതെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല . എന്തിനും ഏതിനും എംഎൽഎയെ പുലഭ്യം പറയുന്ന കേരള കോൺഗ്രസ് എം ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ നല്ല തിരിച്ചടി നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർന്നു

