പാലാ :മൂന്നിലവ് :കടവ് പുഴ പാലം സാധിതമാക്കാതെ നിരന്തരം നീട്ടി കൊണ്ട് പോകാനുള്ള മാണി സി കാപ്പന്റെ അടവ് തന്ത്രങ്ങൾ തുടർന്നാൽ കടവ് പുഴ പാലത്തിന്റെ ഭാഗത്ത് കുടിൽ കെട്ടി സമരം ചെയ്യുന്നതിനും എൽ ഡി എഫ് മടിക്കില്ലെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എം ജി ശേഖരൻ പ്രസ്താവിച്ചു.കടവ് പുഴ പാലം തുടർ നടപടികൾ സ്വീകരിക്കാതെ നീട്ടി കൊണ്ട് പോകുന്ന സ്ഥലം എം എൽ എ യുടെ നടപടിക്കെതിരെ എൽ ഡി എഫ് മൂന്നിലവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നിലവ് പഞ്ചായത്തോഫിസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം ജി ശേഖരൻ.

കടവ് പുഴ പാലത്തിനായി എം എൽ എ ഫണ്ടിൽ നിന്നും നാലുകോടി മുപ്പത് ലക്ഷം രൂപാ മാറ്റി വചെന്ന് പത്രസമ്മേളനം വിളിച്ച് പറഞ്ഞ മാണി സി കാപ്പൻ ഇപ്പോൾ ചില്ലച്ചി പാലത്തിന്റെ ഫണ്ട് വകമാറ്റി കടവ് പുഴ പാലത്തീന് അനുവദിക്കണമെന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണെന്ന് പഞ്ചായത്തംഗവും ,എൽ ഡി എഫ് മണ്ഡലം കൺവീനറുമായ അജിത് ജോർജ് പെമ്പിളക്കുന്നേൽ അഭിപ്രായപ്പെട്ടു.
എൽ ഡി എഫ് മൂന്നിലവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ധർണ സിപിഐ ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു എൽഡിഎഫ് മൂന്നിലവ് മണ്ഡലം കൺവീനർ അജിത്ത് ജോർജ് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് (M)സംസ്ഥാന കമ്മിറ്റി അംഗം ജോയ് ജോസഫ് സ്വാഗതം ആശംസിച്ചു.
ധർണ സമരത്തിന് അഭിവാദ്യം നേർന്നുകൊണ്ട് പഞ്ചായത്ത് അംഗം ജെയിംസ് മാമൻ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ AV ശ്യാമുവൽ, സിപിഐ ലോക്കൽ സെക്രട്ടറി എം ആർ സോമൻ, സിഐടിയു ലോക്കൽ സെക്രട്ടറി ഫിനഹാസ് ഡേവിസ്, കെ പി ഭവനപ്പൻ കൊച്ച്മൂട്ടിൽ, കെ പി രവീന്ദ്രൻ സാർ കൊച്ചനിമൂട്ടിൽ, എന്നിവർ സംസാരിച്ചു.കേരള കോൺഗ്രസ് (M) മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് ടൈറ്റസ് ജേക്കബ്ബ് പുന്നപ്ലാക്കൽ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി

