Education

ഭരണങ്ങാനം അൽഫോൻസാ സ്കൂളിൽ ഗോൾഡൺ ജൂബിലി രക്തദാന ക്യാമ്പ്

പാലാ :ഭരണങ്ങാനം: ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂളിന്റെ ഗോൾഡൺ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൺ ജൂബിലി രക്തദാന ക്യാമ്പ് ജൂലൈ 19 ചൊവ്വാഴ്ച രാവിലെ 8.45 ന് സ്കൂൾ ഹാളിൽ നടക്കും.

അൻപത് വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങളുടെ പ്രതീകമായി സ്കൂളിലെ അദ്ധ്യാപകരും മാതാപിതാക്കളും ജീവനക്കാരും ഉൾപ്പടെ 50 പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്നത്.

സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജീസ്സാ മരിയ എഫ് സി സി യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ രക്തദാന സന്ദേശം നല്കും.
ലയൺസ് – എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്.

കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top