
പാലാ :ഇങ്ങള് ചില്ലാണെങ്കിൽ ,ഞമ്മള് കുപ്പിച്ചില്ലാണേ .ഇതൊരു മലബാർ നാടൻ പാട്ടാണെങ്കിലും ഇന്ന് പാലാ നിയോജക മണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡായ ജി ബി വാർഡിൽ നടന്ന ഉപ തെരെഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഒരു മധുര പ്രതികാരത്തിന്റെ ഓർമ്മകളാണ്.യു ഡി എഫിന്റെ പഞ്ചായത്ത് പ്രസിഡന്റിനെ ഒറ്റ രാത്രികൊണ്ട് എൽ ഡി എഫ് ആക്കിയപ്പോൾ ബാലറ്റിലൂടെ മറുപടി നൽകി യു ഡി എഫും തിരിച്ചടിച്ചു .രാമപുരം ജി ബി വാർഡിൽ 235 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത് .യു ഡി എഫ് 581 വോട്ടുകളും ,ബിജെപി 346 വോട്ടുകളും ;എൽ ഡി എഫ് 335 വോട്ടുകളുമാണ് നേടിയത് . .ഏതാനും വര്ഷം മുൻപ് കടുത്ത മത്സരത്തിലൂടെയാണ് പാലായുടെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തത്.
ജോസ് കെ മാണിയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് യു ഡി എഫ് വിട്ടതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പ് രണ്ടു മുന്നണികൾക്കും അഭിമാന പോരാട്ടമായിരുന്നു .കടുത്ത മത്സരത്തിലാണ് യു ഡി എഫിഎഫ് രാമപുരം പിടിച്ചെടുത്തത് .അതിൽ തന്നെ രാമപുരം ടൗൺ വാർഡ് കേരളാ കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിന്റെ പ്രമുഖനായ ഏപ്പച്ചനെ തോൽപ്പിച്ച് സണ്ണി പൊരുന്നക്കോട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു .
ആദ്യ ഒന്നര വര്ഷം പ്രസിഡണ്ട് സ്ഥാനം കോൺഗ്രസിനും അടുത്ത ഒന്നര വര്ഷം ജോസഫ് ഗ്രൂപ്പിനും എന്നതായിരുന്നു ധാരണ .എന്നാൽ ഒന്നര വര്ഷം പ്രസിഡണ്ട് ആയിരുന്ന കോൺഗ്രസിലെ ഷൈനി സന്തോഷ് ധാരണ പ്രകാരം രാജി വച്ചെങ്കിലും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട ദിവസം നാടകീയമായി എൽ ഡി എഫിന്റെ സ്ഥാനാർഥി ആവുകയായിരുന്നു.അങ്ങിനെ പ്രസിഡണ്ട് ആയ ഷൈനി സന്തോഷിന്റെ തെരെഞ്ഞെടുപ്പ് അസാധു ആക്കണമെന്ന് യു ഡി എഫ് തെരെഞ്ഞെടുപ്പ് കംമീഷനു നൽകിയ പരാതി വർഷങ്ങൾ കഴിഞ്ഞാണ് വിധി വന്നത്.
ഷൈനി സന്തോഷിന്റെ തെരെഞ്ഞെടുപ്പ് അസാധുവാക്കി .പകരം ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്‌തു.ഈ തെരെഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ഫലത്തെ കുറിച്ച് ആശങ്കയില്ലായിരുന്നു .പക്ഷെ യു ഡി എഫിന് ഇതൊരു മധുര പ്രതികാരം കൂടിയാണ് .ഷൈനി സന്തോഷിനെ കേരളാ കോൺഗ്രസ് പാളയത്തിൽ കൊണ്ട് വന്നപ്പോൾ എൽ ഡി എഫിന്റെ സർജിക്കൽ സ്ട്രൈക്ക് എന്നാണ് സ്തുതി പാഠകർ പാടി പുകഴ്ത്തിയത്.എന്നാലിന്ന് യു ഡി എഫ് പ്രവർത്തകർ സർജിക്കൽ സ്ട്രൈക്ക് ബൂമറാങ്ങായി എൽ ഡി എഫിന് തന്നെ തിരിച്ചു കൊള്ളുന്ന അവസ്ഥയിലാക്കി.ഇതൊരു മധുര പ്രതികാരമാണെന്നു ശാന്താറാം .ബെന്നി താന്നിക്കൽ എന്നിവർ കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

