Kerala

കാവുംകണ്ടം ഇടവകയുടെ 3-ാം മത് കുടുംബ കൂട്ടായ്മ വാർഷികവും ഇടവക ദിനാഘോഷവും 9 ഞായർ നടക്കും 

 

പാലാ :കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ മൂന്നാമത് കുടുംബ കൂട്ടായ്മയുടെ വാർഷികവും ഇടവക ദിനാഘോഷവും ഒമ്പതാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. കുടുംബ കൂട്ടായ്മ പ്രസിഡന്റ് സെനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിൻസി ഞള്ളായിൽ റിപ്പോർട്ട് അവതരിപ്പിക്കും. നൈസ് ലാലാ തെക്കലഞ്ഞിയിൽ ആമുഖപ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം, കുടുംബ കൂട്ടായ്മ പാലാ രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

കെ. ഇ.തോമസ് കൈതയ്ക്കൽ, ഷിബു തെക്കേമറ്റം, സിസ്റ്റർ ജോസ്ന ജോസ് പുത്തൻപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. സമ്മേളനത്തിൽ ഇടവക വാർത്ത ബുള്ളറ്റിൻ, രക്തദാന ഡയറക്ടറി എന്നിവ പ്രകാശനം ചെയ്യും. രാമപുരം കേന്ദ്രീകരിച്ച് മികച്ച ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന ആകാശപ്പറവകളുടെ കൂട്ടുകാർക്ക് ഗുഡ് സമരിറ്റൻ അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും. മികച്ച തൊഴിൽ സംരംഭ സ്ഥാപനമായ കൊടുമ്പിടി വിസിബ് സ്വാശ്രയ സംഘ സ്ഥാപനത്തെയും ഡയറക്ടറായ കെ. സി. തങ്കച്ചൻ കുന്നുംപുറത്തെയും സമ്മേളനത്തിൽ ആദരിക്കും. സമ്മേളനത്തിൽ മികച്ച കർഷകൻ, ഫാം കർഷകൻ, ടാപ്പിംഗ് കർഷകൻ, കലാകാരൻ, യുവജന പ്രവർത്തകൻ, അല്മായ പ്രവർത്തകൻ,

വിവാഹ ജൂബിലി ആഘോഷിക്കുന്നവർ, ബെസ്റ്റ് ഫാമിലി, ലോഗോസ് ക്വിസ്, പൂന്തോട്ട മത്സരം, അടുക്കളത്തോട്ട മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്നതാണ്. ഇടവകയിലെ ഏറ്റവും നല്ല കുടുംബ കൂട്ടായ്മയായി തെരഞ്ഞെടുക്കപ്പെട്ട ഗലീലി വാർഡ്, ബെത്‌ലഹേം വാർഡ്, ബഥാനിയ വാർഡ് എന്നീ വാർഡുകൾക്ക് എവർ റോളിംഗ് ട്രോഫി നൽകുന്നതാണ്. തുടർന്ന് കുടുംബക്കൂട്ടായ്മ വാർഡുകൾ അവതരിപ്പിക്കുന്ന കലാപരിപാടി, സ്നേഹവിരുന്ന്. ഡേവീസ് കല്ലറയ്ക്കൽ, സിജു കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കൽ, രാജു അറയ്ക്കകണ്ടത്തിൽ, സണ്ണി പുളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകും..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top