Kerala

കെൽട്രോണിൻറ്റെ ആഭിമുഖ്യത്തിൽ വിസാറ്റ് എഞ്ചിനീയറിങ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻടെറാക്ഷൻ സെല്ലിന് (III) സെല്ലുകൾ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു 

ഇലഞ്ഞി :- കെൽട്രോണിൻറ്റെ ആഭിമുഖ്യത്തിൽ വിസാറ്റ് എഞ്ചിനീയറിങ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻടെറാക്ഷൻ സെല്ലിന് (III) സെല്ലുകൾ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കോളേജുകളിൽ നൈപുണ്യ വികസനം നൽകുന്നതിനായി കെൽട്രോൺ നടത്തുന്ന നൈപുണ്യ വികസന സംവിധാനമാണ് III സെൻറർ.
ആഡ് ഓൺ കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, ഇൻറ്റെൺഷിപ്പ് ,ലൈവ് പ്രോജക്ട് എന്നീ പ്രോഗ്രാമുകളിലൂടെ വിദ്യാർഥികളെ അവരുടെ കോഴ്സുകൾ പൂർത്തിയാക്കുമ്പോൾ തന്നെ ഇൻഡസ്ട്രി റെഡി പ്രോഡക്ടുകൾ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിക്കുന്നതിൽ സർക്കാർ നടത്തുന്ന പ്രയത്നങ്ങളെ മന്ത്രി പ്രശംസിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കെൽട്രോൺ എന്ന അഭിമാനകരമായ സ്ഥാപനവുമായി കൈകോർത്തുകൊണ്ട് വിസാറ്റിലെ വിദ്യാർത്ഥികളിൽ പഠനകാലത്ത് ഉണ്ടാകേണ്ട മാറ്റങ്ങളിലൂടെ കുട്ടികളെ കൈ പിടിച്ച് ഉയർത്തി, അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെൽട്രോൺ III സെല്ലിന് എല്ലാവിധ ആശംസകളും അദ്ദേഹം അർപ്പിച്ചു. കെൽട്രോൺ ടെക്നിക്കൽ ഡയറക്ടർ ഡോ. എസ് വിജയൻ പിള്ളൈ വിശിഷ്ടാതിഥിയായിരുന്നു. കുട്ടികളിൽ ഹാൻഡ് ഓൺ ട്രെയിനിങ്ങിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ദിലീപ് കെ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽമാരായ ഡോ. അനൂപ് കെ ജെ, ഡോ. രാജു മാവുങ്കൽ, PRO ഷാജി ആറ്റുപുറം, പ്ലേസ്മെന്റ് ഓഫീസർ സാം ടി മാത്യു എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും വന്ദ്യ വയോധികയായ വിദ്യാർഥിനി തങ്കമ്മ ചേടത്തിയേയും ചടങ്ങിൽ ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top