കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ട് അപകടത്തില്‍പ്പെട്ടു.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോര്‍ട്ടിലേയ്ക്ക് വരികയായിരുന്ന വാട്ടര്‍ മെട്രോ ബോട്ടാണ് കരയ്ക്കടിപ്പിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടര്‍ന്ന് ഇടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് വെകിട്ട് 6.10 നാണ് സംഭവം നടന്നത്. അന്‍പതോളം യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ നിലത്തുവീണു.
പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

