കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെക്കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

സമുദായ നേതാക്കൾ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നുമായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. അങ്ങനെ പറയാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. ഗുരുദേവന്റെ ആശയം നിങ്ങൾ വെള്ളാപ്പള്ളിയോട് പറഞ്ഞാൽ മതി. മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
ആരോഗ്യരംഗത്തിൽ മുന്നേറ്റം ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ഇത് കേരളത്തിന്റെ അടുത്ത തലമുറയെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്നതാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

