മലപ്പുറം: ബെംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കല്ലിങ്ങലകത്ത് സ്വദേശി മുജീബ് റഹ്‌മാന്റെ മകന്‍ അബൂബക്കര്‍ സയ്യാ(23)നാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 12.10-ന് വൈറ്റ്ഫീല്‍ഡ് വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സയ്യാന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങിയാണ് അപകടം. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

