പാലാ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയലായി ആരംഭിച്ച ബൈബിൾ വചന പഠന പരമ്പരയാണ് ജീവമന്നനാല് സുവിശേഷങ്ങളിൽ നിന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നും എടുത്ത 500 അധികം വചനങ്ങൾ അടങ്ങുന്ന ഒരു പുസ്തകമാണ് ജീവമന്ന എന്ന വചന പഠന പരമ്പരയ്ക്ക് ഉപയോഗിക്കുന്നത്.കഴിഞ്ഞവർഷം അവസാനത്തോടുകൂടി ഈ പുസ്തകം ആളുകളുടെ ഉപയോഗത്തിനായി എത്തിച്ചു നൽകിയിരുന്നു.

നമ്മുടെ രൂപതയിലെ ഏതാണ്ട് 130 ഓളം പള്ളി കൾ ഈ വചന പഠന പരമ്പരയിൽ പങ്കെടുത്തു.വിവിധ തലങ്ങൾ ആയിട്ടാണ് ഈ മത്സരം നടത്തപ്പെട്ടത്. ഇടവകകളിൽ യൂണിറ്റ് തലം ഇടവക തലം സൺഡേ സ്കൂൾ തലം പിന്നീട് ഫൊറോന തലം രൂപതാതലം എന്നിങ്ങനെയായിരുന്നു ഇതിന്റെ ക്രമീകരണം.ഏതാണ്ട് പതിനായിരത്തിനു മുകളിൽ ആളുകൾ ഈ വചന പഠന പരമ്പരയിൽ പങ്കുചേർന്നു. 30 വചനങ്ങളും 50 വചനങ്ങളും 75 വചനങ്ങളും ഒക്കെ ഈ ആളുകൾ പഠിച്ചു.
ഏതാണ്ട് രണ്ടായിരത്തിനടുത്തു ആളുകൾ 100 വചനങ്ങൾക്ക് മുകളിൽ പഠിച്ചു. ഏതാണ്ട് 600 ഓളം ആളുകൾ 300 വചനങ്ങൾക്ക ടുത്തു പഠിച്ചു. 200 നടുത്ത് ആളുകൾ ജീവമന്ന പുസ്തകം മുഴുവൻ കാണാതെ പഠിച്ചു.119 ആം സങ്കീർത്തനം മുഴുവൻ കാണാതെ പഠിക്കുക എന്നുള്ളത് ജീവമന്ന യുടെ ഒരു ഭാഗമായിരുന്നു. അറുപതോളം കുട്ടികൾ 176 വാക്യങ്ങൾ ഉള്ള ഈ സങ്കീർത്തനം മുഴുവൻ കാണാതെ പഠിച്ച് വികാരിയച്ചന്മാരെ ചൊല്ലി കേൾപ്പിച്ചു. 80 ഓളം കുട്ടികൾ 119 ആം സങ്കീർത്തനത്തിന്റെ മുക്കാൽ ഭാഗവും പഠിച്ചു.
ഫൊറോനാ തലം തൊട്ടുള്ള മത്സരങ്ങൾ ടീം ആയിട്ടാണ് നടത്തപ്പെട്ടത്. ഒരു ടീം രൂപീകരിക്കണമെങ്കിൽ ഒരു വീട്ടിൽ നിന്നുള്ള രണ്ടുപേർ ആയിരിക്കണം എന്നുള്ളതായിരുന്നു നിബന്ധന. ആ രണ്ടുപേർ കൂടിച്ചേർന്ന് ഇടവക തല മത്സരത്തിൽ 150ൽ കൂടുതൽ വചനങ്ങൾ എഴുതിയിട്ടുണ്ടാകണം.150 വചനങ്ങളിൽ കൂടുതൽ പഠിച്ച ഏതാണ്ട് 500 ഓളം ടീമുകൾ 20 കളിലായി മത്സരിച്ചു.
20 ഫൊറോനകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ അഞ്ച് ടീമുകൾ വീതം രൂപരാതല മത്സരത്തിൽ പങ്കെടുത്തു. ലോഗോസ് പരീക്ഷയുടെ മോഡലിലാണ് ഈ പരീക്ഷ നടത്തപ്പെട്ടത്.ഇരുപത് പൊറാനുകളിൽ നിന്ന് 5 ടീമുകൾ വീതം 100 ടീമുകൾ രൂപത മത്സരത്തിൽ എത്തി. ഈ 100 ടീമുകളിൽ നിന്ന് ക്വിസ്സിലൂടെ ഏറ്റവും മികച്ച അഞ്ച് ടീമുകളെ കണ്ടെത്തി.മെയ് 26 ആം തീയതി കത്തീഡ്രൽ പള്ളിയുടെ പാരിഷ് ഹാളിൽ വച്ച് ഗ്രാൻഡ്ഫിനാലെ ഈ അഞ്ച് ടീമുകളെ പങ്കെടുപ്പിച്ച് നടത്തപ്പെട്ടു.
ഈ മത്സരത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും നടത്തിപ്പിനുമായി പാലാ രൂപത കുടുംബ കൂട്ടായ്മ ഭാരവാഹികൾ അനേക ദിവസങ്ങൾ അത്യധ്വാനം ചെയ്തു. പാലാ രൂപത കുടുംബ കൂട്ടായ്മ സംവിധാനത്തിന്റെയും മീഡിയ കമ്മീഷന്റെയും അനേകം യുവജനങ്ങളുടെയും ഒക്കെ പിന്തുണയും പ്രോത്സാഹനവും അധ്വാനവും ഇതിന് പിന്നിലുണ്ട്.വചനം പഠിക്കാൻ ഒരു വലിയ താല്പര്യം അനേകം ആളുകൾക്ക് നൽകുവാൻ ഈ ജീവമന്നയിലൂടെ സാധിച്ചിട്ടുണ്ട്. ജീവമന്ന അനേകം ആളുകളിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി ഒരുപാട് പോസ്റ്ററുകളും പ്രമോഷൻ വീഡിയോകളും ഒക്കെ ചെയ്യാൻ ഇടവന്നു.
ജീവമന്ന എന്നുള്ള ഈ ഒരു വചന പഠന പരമ്പരയുടെ ഒന്നാം സീസൺ ജനങ്ങൾ വലിയ താല്പര്യത്തിൽ ഏറ്റെടുത്തു. ഒരുപാട് ആളുകൾ വചനം പഠിച്ചത് മൂലം ഉണ്ടായ ജീവിതാനുഭവങ്ങളും സാക്ഷ്യങ്ങളും ഒക്കെ പങ്കുവയ്ക്കുകയുണ്ടായി.വചനം പഠിക്കാൻ വലിയൊരു പ്രോത്സാഹനമായിരുന്നു ജീവമന്ന എന്ന് അനേകം ആളുകൾ സാക്ഷ്യപ്പെടുത്തി.മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാ ജോസഫ് അരിമറ്റത്ത്;ഫാ പോൾ കുന്നുംപുറത്ത്;സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപം;ബാബു പോൾ പെരിയപ്പുറത്ത്;ജോണി സിറിയക് വേലംകുന്നേൽ എന്നിവർ പങ്കെടുത്തു.