Kerala

ആക്ഷേപപ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്,വൻ ഭൂരിപക്ഷത്തോടെ വിജയം;മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിൽ എൽഡിഎഫ് അനുകൂല തരംഗമാണ് അലയടിച്ചുയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയാണ്. സാംസ്കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചർക്ക് എതിരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിൻ്റെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ആക്ഷേപ പ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ശൈലജ ടീച്ചറുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ നിയമത്തെ കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ രാഹുൽ പൗരത്വ നിയമം സംസാരിച്ചില്ല. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്നപ്പോഴെങ്കിലും അതിനെ പറ്റി പറയുമെന്ന് പ്രതീക്ഷിച്ചു.
കോൺഗ്രസ് പ്രകടന പ്രതികയിൽ അങ്ങനെയൊരു കാര്യമേയില്ല.
ഇതിന് രാഹുൽ ഗാന്ധി മറുപടി പറയണം,’ മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top