Kerala

‘കോണ്‍ഗ്രസുകാരായ ആളുകള്‍ വരെ ഷൈലജ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എന്ത് സൈബര്‍ ആക്രമണം ഉണ്ടായാലും എല്‍ഡിഎഫ് ആദ്യം വിജയിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് വടകരയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അശ്ലീലം കൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ലെന്നും കോണ്‍ഗ്രസുകാരായായ ആളുകള്‍ ഉള്‍പ്പെടെ ഷൈലജ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വടകര വിജയസാധ്യതയുള്ള മണ്ഡലമാണ്. ഷൈലജ വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് സൈബര്‍ ആക്രമണം തുടങ്ങി. രാഷ്ട്രീയ ശേഷിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരും അടൂര്‍ പ്രകാശും എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരും. തീയതി മാത്രം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top