Kerala

മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്‌ടോബർ 21 ന്

 

 

പാലാ: മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്‌ടോബർ 21ബുധനാഴ്ച രാവിലെ 09.30 നു നടക്കും. യശ്ശശരീരനായ ആചാര്യ സി. എഫ്. സ്കറിയ ഗുരുക്കളുടെ അസ്സാന്നിധ്യത്തിൽ ആചാര്യ കെ. പി. സുരേഷ് ഗുരുക്കൾ ഗുരുദക്ഷിണ സ്വീകരിക്കും.

 

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപ്പയറ്റ് അഭ്യസിക്കുന്നത് ആരോഗ്യ പരിപാലനത്തിനും സ്വയരക്ഷയ്ക്കും ഉതകുന്നതാണ്. ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിലും ക്ഷമാശീലമുള്ളവരാക്കുന്നതിലും കളരിപ്പയറ്റ് മുഖ്യ പങ്ക് വഹിക്കുന്നു. മർമ്മ, തിരുമ്മ്, ഉളുക്ക്, ചതവ് ചികിത്സകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സി ആർ റിമേഷ് രാജൻ 9447761951

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top