ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പ്രമേഹം വര്‍ധിപ്പിക്കുന്നുവെന്ന് ഇഡി. പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ സ്വന്തം ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് കെജ്രിവാള് വിചാരണ കോടതിയെ സമീപിച്ചിരുന്നു.
കെജ്രിവാളിന്റെ ഹര്‍ജിയില്‍ കോടതി അന്വേഷണ ഏജന്‍സിയായ ഇഡിയോട് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍, ജയിലില്‍ പ്രത്യേക ഡോക്ടറുടെ സേവനം അദ്ദേഹത്തിന് ലഭ്യമാണെന്നും അതിനാല്‍ കെജ്രിവാളിന്റെ അപേക്ഷ പരിഗണിക്കരുതെന്നുമാണ് ഇഡി കോടതിക്ക് മുന്നില്‍ വിശദീകരിച്ചത്.