മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുന്‍ ഡിസിസി പ്രസിഡന്റും 2021ല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ. അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം’ എന്ന് നന്ദന ഫേസ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ വി വി പ്രകാശുമായി ബന്ധപ്പെടുത്തി പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

