ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.
പ്രദേശത്ത് ഇൻ്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൻഭൂൽപുരയിലെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മദ്രസ പൊളിച്ച് മാറ്റാനുള്ള നീക്കമാണ് സംഘർഷങ്ങൾക്ക് കാരണമായത്. ജെസിബി മെഷീൻ പ്രവർത്തിപ്പിക്കാൻ തുടങ്ങിയപ്പോൾ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.