Kottayam

ഫെബ്രുവരി 25 ഞായറാഴ്ച കോട്ടയത്ത്‌ നടക്കുന്ന മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മാർത്തോമൻ പൈതൃക മഹാസംഗമത്തോടനുബന്ധിച്ചു കന്യാകുമാരി അരപ്പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന് കോട്ടയത്ത് ഗംഭീര സ്വീകരണം

കോട്ടയം: ഫെബ്രുവരി 25 ഞായറാഴ്ച കോട്ടയത്ത്‌ നടക്കുന്ന മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മാർത്തോമൻ പൈതൃക മഹാസംഗമത്തോടനുബന്ധിച്ചു കന്യാകുമാരി അരപ്പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന് കോട്ടയത്ത് ഗംഭീര സ്വീകരണം.

ഇന്നലെ രാവിലെ (വ്യാഴം) പരുമല പള്ളിയിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തെ തെങ്ങണ ജംഗ്ഷനിൽ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കോട്ടയം കോടിമതയിൽ കോട്ടയം സെൻട്രൽ ഭദ്രാസനം സ്വീകരണം നൽകി.കോട്ടയം ഭദ്രാസനധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, ഇടുക്കി ഭദ്രാസനധിപൻ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, അഹമ്മദാബാദ് ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലിത്ത എന്നിവർ മുഖ്യ നേതൃത്വം നൽകി.

തെങ്ങണയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, കുറിച്ചിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, ചിങ്ങവനത്ത് കോട്ടയം മുൻസിപ്പൽ ചെയർപേഴ്സ്ൻ ബിൻസി സെബാസ്റ്റ്യൻ, കോട്ടയം ഗാന്ധി സ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സ്വീകരണ സമ്മേളനങ്ങൾ ഉത്‌ഘാടനം ചെയ്തു.
തെങ്ങണ, കുറിച്ചി, ചിങ്ങവനം, പള്ളം, ഗാന്ധി സ്‌ക്വയർ, പുത്തനങ്ങാടി, ചെറിയപള്ളി എന്നി പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ നടന്ന സ്വീകരണങ്ങൾക്ക് ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദീപശിഖ പ്രയാണം സമാപിച്ചു. സ്വീകരണങ്ങൾക്ക് വിവിധ മത-സാമുദായിക-സാമൂഹിക- രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഹാരാർപ്പണം ചെയ്തു.

ദീപശിഖ പ്രയാണത്തിന് സഭയുടെ വൈദീക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമേയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സഭയുടെ പി ആർ ഓ ഫാ.മോഹൻ ജോസഫ്, സഭ മാനേജിങ് കമ്മറ്റി അംഗം നിധിൻ മണകാട്ടുമണ്ണിൽ എന്നിവർ നേതൃത്വം നൽകി.

കോട്ടയം ഭദ്രാസനത്തിന്റെ സീകരണങ്ങൾക്ക് ഭദ്രാസന സെക്രട്ടറി ഫാ.കെ.എം. സഖറിയാ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ലൈജു മാർക്കോസ്, ഫാ. പോൾ എബ്രഹാം, സി.ആർ ഗീവർഗീസ്, സുനിൽ സി എബ്രഹാം, സാം വർഗീസ്, ഷാജി കെ തോമസ്, സഭ മാനേജിങ് കമ്മറ്റി അംഗങ്ങളായ കുര്യൻ തോമസ് കണ്ണംതുരുത്തേൽ കോറെപ്പിക്കോപ്പ ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. മാത്യു വർഗീസ്, ഡോ.തോമസ് കുരുവിള, ഷിനു പറപ്പോട്, എൻ. എ അനിൽമോൻ, ഷെറി എം പാറേട്ട്, സോബിച്ചൻ എബ്രഹാം, പി. ടി ഏലിയാസ് എന്നിവർ നേതൃത്വം നൽകി.

കോട്ടയം സെൻട്രൽ ഭദ്രാസനത്തിന്റെ സ്വീകരണങ്ങൾക്ക് സെൻട്രൽ ഭദ്രസന സെക്രട്ടറി ഫാ. തോമസ് ജോർജ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബ്രിജിത് കെ ബേബി, ഫാ. ബിനു മാത്യുസ് ഇട്ടി, ബിനു കെ ചെറിയാൻ, ബിന്നി മാളിയേക്കൽ, ഷൈജു കെ മാത്യു, സഭ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഫാ. മോഹൻ ജോസഫ്, അഡ്വ. ടോം കോര, പി എം തോമസ്, എ കെ ജോസഫ് എന്നിവർ നേതൃത്വം നൽകി.

പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപെരുന്നാളിന്‌ ശേഷം ഫെബ്രുവരി 24 നു പഴയ സെമിനാരിയിൽ നിന്ന് ദീപശിഖ, പതാക എന്നിവയുമായി തിരുവഞ്ചൂർ, അമയന്നൂർ, പാമ്പാടി , തോട്ടയ്ക്കാട്, വാകത്താനം, ഞാലിയാകുഴി, പരുത്തുംപാറ എന്നിവടങ്ങളിലൂടെ വിളംബര റാലിയെ തുടർന്ന് പുതുപ്പള്ളിയിൽ നിന്നും കൊടിമരവും ചേർന്ന് സമ്മേളന നഗരിയായ കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരുന്നതാണ് എന്ന് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top