Kerala

സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും

കൊച്ചി: സിറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്ന് സ്ഥാനമേൽക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നാണ വിമത വിഭാഗം വിശ്വാസികളുടെ നിലപാടിൻ്റെ കൂടി പശ്ചാത്തലത്തിലാണ് മാർ റാഫേൽ തട്ടേൽ ഇന്ന് സ്ഥാനമേൽക്കുന്നത്.

കുർബാന തർക്കം ഉൾപ്പടെയുള്ള പ്രതിസന്ധികളിലൂടെ സഭ കടന്നുപോകുന്ന ഘട്ടത്തിലാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹരോഹണ ചടങ്ങുകൾ നടക്കും. കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണലാണ് തൻ്റെ ലക്ഷ്യമെന്നും ചർച്ചകൾക്കുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്നും റാഫേൽ തട്ടിൽ പ്രതികരിച്ചിരുന്നു. തങ്ങളെ കേൾക്കുന്ന നേതൃത്വത്തിനായാണ് കാത്തിരുന്നതെന്നും മാർ റാഫേൽ തട്ടിലിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും വിമത വിഭാഗവും പ്രതികരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top