നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണന്നും സണ്ണി ജോസഫ് പറഞ്ഞു. എഐസിസിക്ക് ഇന്ന് തന്നെ പേര് നല്‍കി നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഒന്നിലേറെ പേര് ചര്‍ച്ചയിലുണ്ട്. പി വി അന്‍വര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കും. അന്‍വറിന്റെ സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകും. കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടാകും’, സണ്ണി ജോസഫ് പറഞ്ഞു.

