സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കാലവർഷം. മഴക്കെടുതിയിൽ എട്ട് വീടുകൾ പൂർണമായും തകർന്നു. 285 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് ക്യാംപുകളിലായി 47 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കാലവർഷക്കെടുതിയിൽ മൂന്ന് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴയെ തുടർന്ന് ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞു. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 40ലേറെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും ഭിത്തി ഇടിഞ്ഞുവീണും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.


