ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിൽ ഇത്തവണയും മേൽക്കൈ നേടുന്നതിന് ഭരണകക്ഷിയായ ഡിഎംകെ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു.

അതിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കാര്യപരിപാടികൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജൂൺ ഒന്നിന് മധുരയിൽ നടക്കുന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി റോഡ് ഷോയും വൻറാലിയും ഡിഎംകെ സംഘടിപ്പിക്കും.

ഇതിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പാർട്ടിയുടെ താഴേത്തട്ടിലുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന 1244 പൊതുയോഗങ്ങളിൽ സ്റ്റാലിൻ പ്രസംഗിക്കും.

