ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തവണ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്താനാകും സോണിയ ശ്രമിക്കുകയെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നുമാണ് പത്രം സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന് സോണിയാഗാന്ധി പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
നിലവില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നാണ് സോണിയാഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കില്ല എന്നതില്‍ നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല.