Kerala

ധനമന്ത്രി സഭയിലെത്തി, പ്രതിപക്ഷത്തിന് ഹസ്തദാനം നൽകി; ബജറ്റ് അവതരണത്തിന് തുടക്കം

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിലെത്തി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള ബജറ്റ് അവതരണത്തിനാണ് മന്ത്രി ഇന്ന് സഭയിലെത്തിയത്.

പ്രഭാത ഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയ ധനമന്ത്രി 8.55 ഓടെ സഭയിലെത്തി. ഭരണപക്ഷ എംഎൽഎമാർക്ക് ഹസ്ത​ദാനം നൽകിയ ശേഷം പ്രതിപക്ഷ എംഎൽഎമാർക്കും ഹസ്തദാനം നൽകി, ഇവരുമായി സംസാരിച്ച ശേഷം മന്ത്രി ഇരിപ്പിടത്തിലേക്കെത്തി. സ്പീക്ക‍ർ ചെയറിലെത്തിയതോടെ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top