Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ നേരത്തെ നട അടയ്ക്കും

തൃശൂര്‍: ക്ഷേത്രം ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി ആയതിനാല്‍ നാളെ ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവില്‍ നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നട അടച്ച സമയത്ത് ദര്‍ശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താന്‍ കഴിയില്ല.

രാത്രി അത്താഴപ്പുജ കഴിഞ്ഞും നേരത്തെ ശ്രീകോവില്‍ 9.30ന് അടയ്ക്കും. വിളക്ക് എഴുന്നള്ളിപ്പ് ഇല്ല. ഉച്ചയ്ക്ക് 12നും രാത്രി 10നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top