പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 32 ഇല്‍ മുടിയൂര്‍ കോണത്ത് മൂന്നു വയസ്് പ്രായമുള്ള ഗര്‍ഭിണി പശു സെപ്റ്റിക്ക് ടാങ്കില്‍ വീണു.

ചുടലയില്‍ പുത്തന്‍വീട്ടില്‍ ലേഖ അജികുമാറിന്റെ പശുവാണ് അപകടത്തില്‍പ്പെട്ടത്. 10 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്ക് കുഴിയിലേക്കാണ് പശു വീണത്.

ഫയര്‍ഫോഴ്‌സ് കിണറിന്റെ റിങ്ങ് ഇടിച്ച് പശുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.നിലവില്‍ ഉപയോഗത്തില്‍ ഇരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ പശുവിന്റെ ഇരുകാലുകളും പുതഞ്ഞു പോയത് കാരണം പശുവിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പശു ഗര്‍ഭിണി ആയതിനാലും സെപ്റ്റിക് ടാങ്കിന് വിസ്താരം കുറവായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
അടൂരില്‍ നിന്നും ക്രെയിന്‍ വരുത്തി പശുവിനെ വലിച്ച് പുറത്തു കയറ്റി. പശുവിന്റെ പിന്‍കാലുകള്‍ നാല് അടിയോളം ടാങ്കില്‍ പുതഞ്ഞ അവസ്ഥയിലായിരുന്നു. ഏകദേശം മൂന്നര മണിക്കൂറത്തെ പ്രയത്‌നത്തിനൊടുവിലാണ് പശുവിനെ പുറത്തെടുക്കാന്‍ ആയത്.

